26 April 2024 Friday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിര പോരാളികളായവരെ അനുമോദിച്ചു

ckmnews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിര പോരാളികളായവരെ അനുമോദിച്ചു


എടപ്പാൾ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിനേഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ആരോഗ്യപ്രവർത്തകരെ അനുമോദിച്ചു. എടപ്പാൾ സി എച്ച് സിയിലെ മെഡിക്കൽ ഓഫീസർ അബൂബക്കർ,ഹെൽത്ത് ഇൻസ്‌പെക്ടർ കിൻസുദ്ദീൻ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ,ജെപിഎച്ച് നേഴ്‌സുമാർ, പരിരക്ഷ പ്രവർത്തകർ,ആശപ്രവർത്തകർ തുടങ്ങിയവരെ യാണ് അനുമോദിച്ചത്.കോവിഡ് വാക്സിനേഷൻ രണ്ടാംഘട്ടം 100% പൂർത്തീകരിക്കുന്നതിന്   മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.അനുമോദനസദസ്സ് പ്രസിഡണ്ട് സി വി സുബൈദ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ കെ പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബാബുരാജ് സ്വാഗതം പറഞ്ഞു.ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ഗായത്രി,ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ ആർ അനീഷ്, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷീന മൈലാഞ്ചിപറമ്പിൽ,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ക്ഷമ റഫീഖ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ദിനേശ്,ബ്ലോക്ക് മെമ്പർ രാധിക പി വി,വാർഡ് മെമ്പർമാരായ എം കെ എം ഗഫൂർ, ആഷിഫ് പൂക്കരത്തറ, ഷിജില,മുനീറ നാസർ, മറ്റു വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.