09 May 2024 Thursday

വേദനിക്കുന്നവർക്കാശ്വാസമായി കാരുണ്യത്തിന് മണികണ്ഠന്റെ സഹായഹസ്തം

ckmnews

വേദനിക്കുന്നവർക്കാശ്വാസമായി കാരുണ്യത്തിന് മണികണ്ഠന്റെ സഹായഹസ്തം


ചങ്ങരംകുളം:വേദനിക്കുന്നവർക്കാശ്വാസമായി ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയറിന് മണികണ്ഠന്റെ സഹായഹസ്തം.കഠിന വേദന അനുഭവിക്കുന്ന കാൻസർ രോഗികൾക്ക് ഡോക്ടറുടെ നിർദ്ദേശ പ്രകാരം നൽകുന്ന മോർഫിൻ ഗുളികകൾ കാരുണ്യത്തിലെ കാൻസർ രോഗികൾക്ക് നൽകാൻ വേണ്ടി പ്രതിമാസം 1500 രൂപ മുതൽ 2000 രൂപ വരെ ചിലവു വന്നിരുന്നു.കാരുണ്യം ക്ലിനിക്കിൽ CCTV ക്യാമറ സ്ഥാപിക്കാനെത്തിയ എടപ്പാളിലെ Medas Traders, ഉടമ കെപി. മണികണ്ഠൻ കാരുണ്യത്തിന് എല്ലാ മാസവും ആവശ്യമുള്ള മോർഫിൻ ഗുളിക വാങ്ങാനുള്ള പണം മണികണ്ഠൻ നൽകാമെന്ന് ഉറപ്പു നൽകുകയായിരുന്നു.തന്റെ  അമ്മയുടെ സ്മരണക്കു വേണ്ടിയാണ് ഈ സൽകർമ്മം ചെയ്യുന്നതെന്നും അദ്ധേഹം പറഞ്ഞു.