09 May 2024 Thursday

ചങ്ങരംകുളം അതിഥി സെന്ററിൽ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടേയും അവരുടെ രക്ഷിതാക്കളുടേയും സംഗമം നടത്തി

ckmnews

ചങ്ങരംകുളം അതിഥി സെന്ററിൽ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടേയും അവരുടെ രക്ഷിതാക്കളുടേയും സംഗമം നടത്തി


ചങ്ങരംകുളം:ഡിസംബർ 3 World Disability day യുടെ ഭാഗമായി അതിഥി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം അതിഥി സെന്ററിൽ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടേയും അവരുടെ രക്ഷിതാക്കളുടേയും സംഗമം നടത്തി.("ഉയിർപ്പ്") ചടങ്ങിൽ പ്രശസ്ത സന്തൂർ വാദകൻ ഹരി സന്തൂർ മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ,ചങ്ങരംകുളം എസ്.ഐ ഹരിഹരസൂനു ,ഡോ. മോഹന കൃഷ്ണൻ ,(കാണി ഫിലിം സൊസൈറ്റി) അടാട്ട് വാസുദേവൻ എന്നിവർ പങ്കെടുത്തു. തുടർന്ന് സന്തൂർ കച്ചേരിയും നടന്നു.