09 May 2024 Thursday

തെങ്ങിൽ റോഡിൽ സ്ഥിതി ചെയ്യുന കെഎസ്ഇബി യുടെ ഫ്യൂസ് ബോക്സ് യാത്രക്കാരെ ഭീതിയിലാക്കുന്നു

ckmnews

തെങ്ങിൽ റോഡിൽ സ്ഥിതി ചെയ്യുന കെഎസ്ഇബി യുടെ ഫ്യൂസ് ബോക്സ് യാത്രക്കാരെ ഭീതിയിലാക്കുന്നു


ചങ്ങരംകുളം:കാഞ്ഞിയൂർ തെങ്ങിൽ റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ട്രാൻസ്ഫോമറിനോട്,ചേർന്ന ഫ്യൂസ് ബോക്സ്

യാത്രക്കാരെ ഭീതിയിലാക്കുന്നു.ചങ്ങരംകുളം കെഎസ്ഇബിക്ക് കീഴിൽ കാഞ്ഞിയൂർ തരിയത്ത് പ്രധാന റോഡിൽ സ്ഥിതി ചെയ്യുന്ന ചെയ്യുന്ന ട്രാൻസ്ഫോമറിന് സമീപത്തെ ഫ്യൂസ് ബോക്സാണ് കെഎസ്ഇബി അധികൃതരുടെ അനാസ്ഥ മൂലം പൊതുജനങ്ങളെ ഭീതിയിലാക്കുന്നത്.വിദ്യാർത്ഥികളടക്കം നൂറ്കണക്കിനാളുകൾ യാത്ര ചെയ്യുന്ന പ്രധാന റോഡിൽ ഒരു തരത്തിലുള്ള സുരക്ഷയുമില്ലാതെ  പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ഫ്യൂസുകുൾ സുരക്ഷാ കവചം നിർമിച്ച്  സുരക്ഷിതമാക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം