09 May 2024 Thursday

എ ഐ വൈ എഫ് വോളിബോൾ നൈറ്റ്:ചാലിശ്ശേരി ജിസിസി ക്ലബ്ബ് വിജയിയായി

ckmnews

എ ഐ വൈ എഫ്

വോളിബോൾ നൈറ്റ്:ചാലിശ്ശേരി ജിസിസി ക്ലബ്ബ് വിജയിയായി


ചങ്ങരംകുളം: എ ഐ എഫ് ഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കോതച്ചിറയിൽ  നടത്തിയ വോളിബോൾ നൈറ്റിൽ ചാലിശ്ശേരി ജിസിസി ക്ലബ്ബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.കൂറ്റനാട് എ ഐ വൈ എഫ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ്  മൽസരം സംഘടിപ്പിച്ചത്.വോളിബോൾ നൈറ്റ് മുൻ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി സന്ദീപ് മുഖ്യാതിഥിയായി.ഫൈനൽ മൽസരത്തിൽ തുടർച്ചയായി  രണ്ട് സെറ്റുകൾക്ക് (25-18 , 25-23) സ്നേഹ കോതച്ചിറയെ  പരാജയപ്പെടുത്തിയാണ് ജിസിസി വിജയികളായത്.ജിസിസി ടീമിലെ ഫാരിസ് ,ഉവൈസ് എന്നിവരെ ബെസ്റ്റ് സെക്ടർ , ബെസ്റ്റ് അറ്റാക്കറായും തെരഞ്ഞെടുത്തു.വിജയികൾക്ക് സി പി ഐ തൃത്താല മണ്ഡലം സെക്രട്ടറി പി.ടി ഹംസ , എ ഐ വൈ എഫ് തൃത്താല മണ്ഡലം വൈസ് പ്രസിഡൻ്റ് ധനീഷ് അരേകത്ത്, മണ്ഡലം കമ്മറ്റിയംഗം സുജിത ജിനേഷ്, മണ്ഡലം പ്രിസിഡന്റ് സഹീർ എന്നിവർ ട്രോഫികൾ  വിതരണം നടത്തി.പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മറ്റിയംഗം വികാസ് കൊല്ലാട്ട് , ഷെജീർ ചാലിശ്ശേരി, മോഹൻദാസ് എന്നിവർ സംസാരിച്ചു.