09 May 2024 Thursday

വിശ്വജിത് വിനോദിനെ സിപിഐഎം പാവിട്ടപ്പുറം ബ്രാഞ്ച് കമ്മറ്റി അനുമോദിച്ചു

ckmnews

വിശ്വജിത് വിനോദിനെ സിപിഐഎം പാവിട്ടപ്പുറം ബ്രാഞ്ച് കമ്മറ്റി അനുമോദിച്ചു


ചങൃങരംകുളം:114 ലോകരാജ്യങ്ങൾ പങ്കെടുത്ത ഹൃസ്വ ചിത്രമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനത്ത് എത്തിയ പവിട്ടപ്പുറത്തുകാരൻ വിശ്വജിത് വിനോദിനെ സിപിഐഎം അനുമോദിച്ചു.ആസ്‌ട്രേലിയയിലെ പ്രശസ്ത ഓഡിയോ വീഡിയോ നിർമ്മാതാക്കളായ റോഡ് കമ്പനി നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ഹൃസ്വ ചിത്ര മത്സരമായ മൈറോഡ്റിൽ 2021

ൽ ജനപ്രിയ വിഭാഗത്തിലാണ് ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി വിശ്വജിത്ത് വിനോദ് സംവിധാനം നിർവ്വഹിച്ച ദി സ്റ്റേജ് എന്ന മൂന്നു മിനിറ്റ് ധൈർഗ്യമുള്ള ഹൃസ്വ ചിത്രം ഒന്നാം സ്ഥാനം നേടിയത്.സിപിഐഎം പാവിട്ടപ്പുറം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏരിയ കമ്മറ്റി അംഗം പി വിജയൻ ഉപഹാരം നൽകി