26 April 2024 Friday

മേൽപ്പാലം ടാറിംഗ് പ്രവൃത്തികൾ തുടങ്ങി എടപ്പാൾ ടൗൺ അടച്ചു

ckmnews

മേൽപ്പാലം ടാറിംഗ് പ്രവൃത്തികൾ തുടങ്ങി എടപ്പാൾ ടൗൺ അടച്ചു


എടപ്പാൾ:മഴയെത്തുടർന്ന് മുടങ്ങിയ മേൽപ്പാലം ടാറിംഗ് തുടങ്ങി.പ്രവൃത്തിയുടെ ഭാഗമായി എടപ്പാൾ ടൗൺ തിങ്കളാഴ്ച മുതൽ പൂർണമായി അടച്ചു.ഇരുചക്രവാഹനമടക്കം ഒരു വാഹനങ്ങളെയും പ്രവേശിപ്പിക്കാതെ നടക്കുന്ന പണി രണ്ടു ദിവസത്തിനകം തീർക്കാനാണുദ്ദേശിക്കുന്നത്. തീരാത്തപക്ഷം ബുധനാഴ്ച വരെ സമ്പൂർണ അടച്ചിടൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നടുവട്ടത്തുനിന്ന്  അയിലക്കാട് റോഡ് വഴി കുണ്ടുകടവിലും ചെറുവാഹനങ്ങൾ തലമുണ്ട റോഡ് വഴി അംശക്കച്ചേരിയിലെത്തിയും പോകണം.കുറ്റിപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ മാണൂർ, കണ്ടനകം ഭാഗങ്ങളിൽനിന്ന് തിരിഞ്ഞ് ചേകന്നൂർ, വട്ടംകുളം, കുറ്റിപ്പാല, വട്ടംകുളം പഞ്ചായത്ത് ഓഫീസ് റോഡ് എന്നിവിടങ്ങളിലൂടെ നടുവട്ടത്തെത്തി യാത്ര തുടരണം.പട്ടാമ്പി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചേകന്നൂർ റോഡ്, വട്ടംകുളം പഞ്ചായത്ത് ഓഫീസ് റോഡ് എന്നിവിടങ്ങളിലൂടെ തിരിഞ്ഞു പോകണം.പൊന്നാനി ഭാഗത്തു നിന്നും തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കുണ്ടുകടവിൽ നിന്ന് കരിങ്കല്ലത്താണി വഴിയും കുറ്റിപ്പുറം ഭാഗത്തേക്കുള്ളവ എടപ്പാൾ പഴയ ബ്ലോക്ക്, പെരുമ്പറമ്പ് വഴിയും തിരിഞ്ഞു പോകണം.