09 May 2024 Thursday

കരിക്കോട്ടക്കരി വിനോയ് തോമസിൻ്റെ നോവൽ ചർച്ച നടത്തി

ckmnews

കരിക്കോട്ടക്കരി  വിനോയ് തോമസിൻ്റെ നോവൽ ചർച്ച നടത്തി


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര ചർച്ചയിൽ കരിക്കോട്ടക്കരി ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ പുതിയ ഭൂമിയിലേക്കും മതത്തിലേക്കും കുടിയേറിയ ദളിതരുടെ സ്വത്വ പ്രതിസന്ധികളെ വിശദമാക്കി.എഴുപത്തഞ്ചാമത് പുസ്തക ചർച്ചയിൽ പ്രസിഡണ്ട് എം എം ബഷീർ

മോഡറേറ്ററായി.പന്താവൂർ ശങ്കരനാരായണൻ കൃഷ്ണൻ നമ്പൂതിരി ചന്ദ്രിക രാമനുണ്ണി സിഎം ബാലാമണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.എവത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. മാതൃഭൂമി ബുക്സ്പ്രസിദ്ധീകരിച്ച കെ കെ മുഹമ്മദിൻ്റെ ഞാനെന്ന ഭാരതീയൻ എന്ന ആത്മകഥ കെവി ശ ശീന്ദ്രൻ പരിചയപ്പെടുത്തി.