09 May 2024 Thursday

പതിനായിരം വീടുകൾ സന്ദർശിച്ച സംസ്ഥാനത്തെ ആദ്യ പോലീസ് സ്റ്റേഷൻ:ചാലിശ്ശേരി പോലീസിന് അംഗീകാരം

ckmnews

പതിനായിരം വീടുകൾ സന്ദർശിച്ച സംസ്ഥാനത്തെ ആദ്യ  പോലീസ് സ്റ്റേഷൻ:ചാലിശ്ശേരി പോലീസിന് അംഗീകാരം


ചങ്ങരംകുളം:ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എംബീറ്റ് ആപ്ലിക്കേഷൻ പ്രകാരം പതിനായിരത്തിലധികം   വീടുകൾ സന്ദർശിച്ച ചാലിശ്ശേരി ജനമൈത്രി പോലീസിന് അംഗീകാരം.ജനങ്ങളാണ് പോലീസ് - പോലീസാണ് ജനങ്ങൾ എന്ന ആശയത്തോടെയാണ് ചാലിശ്ശേരി സ്റ്റേഷനിലെ ബീറ്റ് ഓഫീസർമാർ സ്റ്റേഷൻ പരിധിയിൽ വീടുകളിൽ സന്ദർശനം നടത്തിയത്. സമൂഹ നന്മക്കായി നിരവധി ജനോപകരപ്രദമായ കാര്യങ്ങൾ ചെയ്ത് മാതൃകയായിരുന്നു.ജനങ്ങളും പോലിസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി  പോലീസുമായി പ്രവർത്തിച്ച് കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുകയാണ് ജനമൈത്രി പോലീസ്.ഏറ്റവും കൂടുതൽ വീടുകൾ സന്ദർശിച്ച സംസ്ഥാനത്തെ ഒരേയൊരു  പോലീസ് സ്റ്റേഷൻ കൂടിയാണിത്.രണ്ട് വർഷമെടുത്താണ്  ബീറ്റ് ഓഫീസർമാർ പതിനായിരം വീടുകൾ സന്ദർശിച്ച് അപൂർവ്വ നേട്ടം നേടിയത്.കഴിഞ്ഞവർഷം സംസ്ഥാനത്തെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള പുരസ്ക്കാരം  ചാലിശ്ശേരി ജനമൈത്രി പോലീസിന് ലഭിച്ചിരുന്നു.പാലക്കാട് ഡി പി ഒ അനക്സിൽ വെച്ച് നടന്ന ചടങ്ങിൽ ജനമൈത്രി ജില്ലാ ജനമൈത്രി നോഡൽ ഓഫീസറായ  നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി  സി.ഡി ശ്രീനിവാസൻ  എ.ശ്രീകുമാർ , രതീഷ് വി.ആർ എന്നിവർക്ക് ഉപഹാരങ്ങൾ  നൽകി.