26 April 2024 Friday

സൗജന്യ മുഖ വൈകല്യ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സൗജന്യ മുഖ വൈകല്യ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു


എടപ്പാൾ: ചേകനൂർ എ ജെ ബി സ്കൂളും എം മൊയ്തുണ്ണി മുസ് ലിയാർ മൊമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റും പൊച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച്  സൗജന്യ മുഖ വൈകല്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തി.വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക പി സലീമ അധ്യക്ഷത വഹിച്ചു. അഷറഫ് പത്തിൽ ബഷീർ  കക്കിടിക്കൽ,കെ വി അബദുളളകുട്ടി മാസ്റ്റർ,വി വി എം മുസ്തഫ, ടി . അബദൂൾ റഷീദ്,ടി.പി അനിൽ മാസ്റ്റർ, പ്രേമ രാജാൻ ഡോ: അപർണ്ണ,  ഡോ അത്തിക്ക്ഷ, വി വി സതി എന്നിവർ പ്രസംഗിച്ചു.പ്രേമകുമാരി, സി വി ഫൈസൽ, ഷീബ എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി