27 April 2024 Saturday

സൗജന്യ ഇ ശ്രം ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

ckmnews

സൗജന്യ ഇ ശ്രം  ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി


പൊന്നാനി: ഭാരതീയ ജനതാ പാർട്ടി ഈഴുവത്തിരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം നടത്തിയ സൗജന്യ ഇ ശ്രം  ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് ബിജെപി മലപ്പുറം ജില്ല പ്രസിഡണ്ട് രവി തേലത്ത് ഉദ്ഘാടനം ചെയ്തു.പുതിയതായി ചുമതലയേറ്റ പൊന്നാനി മണ്ഡലം പ്രസിഡണ്ട് കെ ഗിരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ഏരിയ ജനറൽ സെക്രട്ടറി പി സജീഷ് സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി ഇജി ഗണേശൻ നന്ദിയും രേഖപ്പെടുത്തി.യോഗത്തിൽ പൊന്നാനി മണ്ഡലം പ്രസിഡണ്ടായി പുതിയതായി ചുമതലയേറ്റ കെ.ഗിരീഷ് കുമാറിനെ ജില്ല അദ്ധ്യക്ഷൻ രവി തേലത്ത് പൊന്നാട ചാർത്തി ആദരിച്ചു.ക്യാമ്പിൽ 500 ൽ പരം ആളുകൾക്ക് സൗജന്യമായി ഇ ശ്രം -ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ പൂർത്തീകരിച്ചു.പാർട്ടിയുടെ മുതിർന്ന കാര്യകർത്താക്കളായ ചക്കൂത്ത് രവീന്ദ്രൻ, സുഭാഷ് കോട്ടത്തറ, ഷാജി കളരിക്കൽ , മനോജ് കാട്ടാമ്പാല, എ.ൻ.അനിൽ, വി. പി.കുമാരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.