09 May 2024 Thursday

ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ സൗഹൃദവാരാചരണം നടത്തി

ckmnews

ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ സൗഹൃദവാരാചരണം നടത്തി


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ  സൗഹൃദക്ലബ്ബിൻ്റെ നേതൃത്വത്തിൽ   സൗഹൃദാവാരഘോഷം  നടത്തി.കോവിഡിനു ശേഷം പുതിയ സ്കൂൾ പഠനാന്തരീക്ഷത്തിൽ സൗഹൃദവാര ഘോഷത്തിനോടനുബന്ധിച്ച് പ്ലസ്ടു  വിഭാഗങ്ങളിലെ  വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് സദസിന്  ആഹ്ലാദമായി.സൗഹൃദ മൽസരത്തിൽ പ്ലസ്ടു  കപൂട്ടർ കോമേഴ്‌സ് വിഭാഗം ഒന്നാം സ്ഥാനം നേടി .മികച്ച നടൻ  അഭിരാം ,മികച്ച നടി ആര്യ എന്നിവരെ തെരഞ്ഞെടുത്തു.വാരഘോഷം പ്രിൻസിപ്പാൾ ഡോ.കെ മുരുകദോസ് ഉദ്ഘാടനം ചെയ്തു.റിട്ട: പ്രിൻസിപ്പാൾ ഗീതാ ജോസഫ് വിജയികൾക്ക് ഉപഹാരം നൽകി.

പി ടി എ വൈസ് പ്രസിഡൻ്റ്‌ ബാബു നാസർ അദ്ധ്യക്ഷനായി.അദ്ധ്യാപകരായ തോമസ് സെബാസ്റ്റിൻ ,മൃദുല ആർ.ഡി ,ജിഷ പി ,സുഹൃദ ക്ലബ്ബ് അംഗങ്ങളായ കാർത്തികേയൻ ,പ്രണയപ്രകാശ് , അഖിൽ , ഷഫ്ന എം.എസ് എന്നിവർ സംസാരിച്ചു.