09 May 2024 Thursday

പെരുമ്പടപ്പ് RIGHTS പാലിയേറ്റീവ് ക്ളിനിക്ക് യോഗം ചേർന്നു

ckmnews

പെരുമ്പടപ്പ് RIGHTS പാലിയേറ്റീവ് ക്ളിനിക്ക്  യോഗം ചേർന്നു

                          

ചങ്ങരംകുളം:ആതുര സേവന രംഗത്ത് സജീവമായി നിലകൊള്ളുന്ന പെരുമ്പടപ്പ്  പഞ്ചായത്തിലെ RIGHTS പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രവർത്തനത്തിൽ ചെറുവല്ലൂർ ആമയം പ്രദേശത്തുള്ളവരെക്കൂടി സജീവമാക്കുന്നതിന്റെ ഭാഗമായി 7 & 8 വാർഡുകളിലുള്ളവർ ചെറുവല്ലൂർ മദ്രസ്സത്തുൽ അശ്രഫിയ്യയിൽ വെച്ച് യോഗം  ചേർന്നു.സിദ്ദിഖ് ചെറുവല്ലൂർ അദ്ധ്യക്ഷ്യത വഹിച്ചു.എട്ടാം വാർഡ് മെമ്പർ എം അഷ്‌റഫ്‌ യോഗം ഉത്ഘാടനം ചെയ്തു.പാലിയേറ്റീവ് സെക്രട്ടറി ഇബ്രാഹിംകുട്ടി മാസ്റ്റർ നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു.   പ്രസിഡണ്ട് മൊയ്തു കൈതക്കാട്ടേൽ  പാലിയേറ്റീവ് ക്ളിനിക്കിന്റെ പ്രവർത്തനത്തിൽ പ്രദേശത്തുള്ളവരുടെ പിന്തുണയും വളണ്ടിയർ സേവനവും ഈ കാലഘട്ടത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യകതയും                                                            വിശദീകരിച്ചു സംസാരിച്ചു.  റിട്ടയേർഡ് എച്ച്എം അനിത ടീച്ചർ ആശംസകൾ നേർന്നു.പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നർ പങ്കെടുത്ത യോഗത്തിൽ      നിന്നും 19 അംഗ സപ്പോർട്ടിങ് ഗ്രൂപ്പ്‌ രൂപീകരിച്ചു.യോഗത്തിന് എംകെ മുഹമ്മദ്‌ സ്വാഗതവും ഇ ഹമീദ് നന്ദിയും പറഞ്ഞു.        .