09 May 2024 Thursday

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവക്ക് സ്വീകരണം നൽകി

ckmnews

ശ്രേഷ്ഠ കാതോലിക്ക  ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവക്ക്  സ്വീകരണം നൽകി


ചങ്ങരംകുളം: ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യാക്കോബായ സുറിയാനി സഭയുടെ യാക്കോബ് ബുർദ്ദാന ബസ്സേലിയോസ് തോമസ് പ്രഥമൻ ശ്രേഷ്ഠ കാതോലിക്ക ബാവക്ക് വെള്ളിയാഴ്ച വൈകീട്ട് സ്വീകരണം നൽകി.വൈകീട്ട് യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിൽ നിന്ന് വിശ്വാസികൾ കത്തിച്ച മെഴുകുതിരികളുമായി  

സെൻറ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി ചാപ്പലിലേക്ക് ബാവയെ എതിരേറ്റു വികാരി ഫാ.ജെക്കബ് കക്കാട്ടിൽ   മെഴുകുതിരി കത്തിച്ച് ബാവയെ സ്വീകരിച്ചു ഹാരർപ്പണം നടത്തി.പൂർവ്വപിതാക്കന്മാർ കാണിച്ചുതന്ന വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സംരക്ഷിക്കുമെന്ന് ഇടവക വിശ്വാസികൾ ഉറക്കെ പ്രഖ്യാപിച്ചു.ധൂപപ്രാർത്ഥനക്കു ശേഷം ശ്രേഷ്ഠ ബാവ  വിശ്വാസികളെ ആശീർവദിച്ചു. തൃശൂർ ഭദ്രാസനാധിപൻ ഡോ. കുരിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത , തൃശൂർ ഭദ്രസാന വൈദീക സെക്രട്ടറി ഫാ.ജെയിസൺ കൊച്ചു പടിഞ്ഞാറെക്കര , വന്ദ്യ ജെക്കബ് ചാലിശേരി  കോർ -എപ്പിസ്കോപ്പ , ഫാ. ബേസിൽ കൊളർമല്ലി , ഭദ്രാസന ജോ: സെക്രട്ടറി റെജി പൗലോസ് എന്നിവരും വിശ്വാസികളും സ്വീകരണത്തിൽ  പങ്കെടുത്തു.സ്വീകരണത്തിന് വികാരി ഫാ.ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി സി.യു ശലമോൻ ,സെക്രട്ടറി പി.സി.താരുകുട്ടി എന്നിവർ നേതൃത്യം നൽകി.