09 May 2024 Thursday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി പെരുന്നാൾ ഭക്തി സാന്ദ്രമായി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി പെരുന്നാൾ ഭക്തി സാന്ദ്രമായി 


ചങ്ങരംകുളം: ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 156 മത്  പ്രതിഷ്ഠ പെരുന്നാൾ ഭക്തി സാന്ദ്രമായി .പെരുന്നാൾ തലേന്ന് ചൊവ്വാഴ്ച വൈകീട്ട് മോർ യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിൽ സന്ധ്യ നമസ്ക്കാരം നടന്നു.തുടർന്ന് അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം ആരംഭിച്ചു.പള്ളി ട്രസ്റ്റി സി യു ശലമോൻ  പള്ളി കൊടിയുമായി പ്രദക്ഷിണത്തിന് മുന്നിൽ നീങ്ങി .പളളിക്ക് വഴിപാട് ലഭിച്ച പള്ളിമണി , പൊൻ -വെള്ളിക്കുരിശുകൾ ,മുത്തുക്കുടകൾ ,പള്ളി കൊടികൾ ,കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികൾ സാമൂഹിക അകലം പാലിച്ച്   പ്രദക്ഷിണത്തിൽ പങ്കെടുത്തു.അംശവസ്ത്രം അണിഞ്ഞ വൈദീകർ വിശ്വാസികളെ സ്ളീബാ ഉയർത്തി ആശീർവദിച്ചു. കുരിശ് തൊട്ടികളിൽ ധൂപപ്രാർത്ഥനയും നടത്തി.അലങ്കരിച്ച രഥം പ്രദക്ഷിണത്തിന് മിഴിയാർന്നു.സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി  ചാപ്പലിൽ പ്രദക്ഷിണം എത്തിയപ്പോൾ ആശീർവാദവും നേർച്ചവിതരണവും ഉണ്ടായി.രാത്രി പത്തിന് ഒമ്പതോളം പ്രാദേശീക ദേശ പെരുന്നാൾ ആരംഭിച്ച് പുലർച്ച പള്ളിയിൽ സമാപിച്ചു.പെരുന്നാൾ ദിവസം ബുധനാഴ്ച രാവിലെ സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി ചാപ്പലിൽ  വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനക്ക് 

വന്ദ്യ. ജെക്കബ് കോർ -എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം വഹിച്ചു.യെൽദോ ചാപ്പലിൽ നടന്ന കുർബ്ബാനക്ക് ഫാ.അബ്രഹാം ചെമ്പോത്ത്കുടി  കാർമ്മികനായി 

ഫാ.ബിജു മുങ്ങാംകുന്നേൽ ,ഫാ.ബിമേഷ് , ഫാ. ബിൻസൻ മനേലക്കുടി എന്നിവർ  സഹകാർമ്മികത്വം വഹിച്ചു. ഫാ.ബിജു മുങ്ങാംകുന്നേൽ  പെരുന്നാൾ സന്ദേശം നടത്തി  ,ആശീർവാദം ,നേർച്ച എന്നിവ ഉണ്ടായി.ഉച്ചക്ക് ഒന്നിന് പകൽ പെരുന്നാൾ ആരംഭിച്ച് 

വൈകീട്ട് 4.30ന് പള്ളിയിൽ  സമാപിച്ചു.തുടർന്ന് യെൽദോ ചാപ്പലിൽ നിന്ന് പ്രദക്ഷിണം ആരംഭിച്ച് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ്  യാക്കോബായ സുറിയാനി ചാപ്പലിൽ സമാപിച്ചു. ആശീർവാദത്തിനു ശേഷം നേർച്ച വിതരണവും ഉണ്ടായി വികാരി പെരുന്നാൾ കൊടിയിറക്കിയതോടെ പെരുന്നാൾ സമാപിച്ചു.പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി പി.സി താരുകുട്ടി ,മനേജിംഗ് കമ്മറ്റിയംഗങ്ങൾ  എന്നിവർ നേതൃത്വം നൽകി.