09 May 2024 Thursday

ചങ്ങരംകുളം വളയംകുളത്ത് നിന്ന് കാണാതായ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചങ്ങരംകുളം വളയംകുളത്ത് നിന്ന് കാണാതായ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം:വളയംകുളത്ത് നിന്ന് കാണാതായ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.വളയംകുളം അസ്സബാഹ് കോളേജിന് പുറകിൽ താമസിക്കുന്ന പണ്ടാരത്തിൽ കാസിമിന്റെ മകൻ ഷഹദ് (21)നെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.ചൊവ്വാഴ്ച കാലത്ത് 9 മണി മുതൽ യുവാവിനെ കാണാതായതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് രാത്രി 9 മണിയോടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും എത്തി മൃതദേഹം കരക്കെത്തിച്ചു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.മാതാവ് ജുബൈലിയ,സഹോദരങ്ങൾ:ജാഫർ,ഫായിസ്