09 May 2024 Thursday

മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വേഗത്തിൽ നടപ്പിലാക്കണം:റിട്ടയേഡ് റവന്യൂ കൂട്ടായ്മ

ckmnews

മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വേഗത്തിൽ നടപ്പിലാക്കണം:റിട്ടയേഡ് റവന്യൂ കൂട്ടായ്മ


ചങ്ങരംകുളം:സർക്കാർ സർവീസിൽ നിന്ന് വിരമിച്ച സർവീസ് പെൻഷൻകാർക്ക്  നടപ്പാക്കുന്നതിനായി തീരുമാനിച്ച മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ഏറ്റവും വേഗത്തിൽ നടപ്പിലാക്കണമെന്ന് പൊന്നാനി താലൂക്ക് റിട്ടയേഡ് റവന്യൂ കൂട്ടായ്മ ജനറൽ കൗൺസിൽ യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തെ  പ്രധാന ആശുപത്രികളെ എംപാനൽ ചെയ്തുകൊണ്ട് എല്ലാ രോഗങ്ങൾക്കും ഇൻഷുറൻസ് ആനുകൂല്യം ബാധകമാകുന്ന രീതിയിൽ  പദ്ധതി നടപ്പാക്കേണ്ടതാണ് എന്നും ആവശ്യപെട്ടു.ചങ്ങരംകുളത്ത് ചേർന്ന പരിപാടി പി പി എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.ടി. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.കെ പി ഹരിദാസ്, അബ്ദു തലക്കാട്ട്, ഐ.സുബ്രഹ്മണ്യൻ, 

എം ബാലൻ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി ടി.കൃഷ്ണൻ നായരെ പ്രസിഡന്റായും കെ പി ഹരിദാസിനെ സെക്രട്ടറിയായും  തെരഞ്ഞെടുത്തു