09 May 2024 Thursday

കൊറോണ:തീയറ്ററുകള്‍ അടച്ചു തുടങ്ങി മാര്‍സ് സിനിമാസില്‍ ഇന്ന് 6നും 7നും ഇടയിലുള്ള മൂന്ന് ഷോ മാത്രം

ckmnews

കൊറോണ:തീയറ്ററുകള്‍ അടച്ചു തുടങ്ങി


മാര്‍സ് സിനിമാസില്‍ ഇന്ന് 6നും 7നും ഇടയിലുള്ള മൂന്ന് ഷോ മാത്രം


ചങ്ങരംകുളം:സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആള്‍കൂട്ട പരിപാടികള്‍ക്ക് സര്‍ക്കാര്‍  ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ തീയറ്ററുകളും അടച്ചു തുടങ്ങി.പല തിയറ്ററുകളിലും ഇന്ന് ഷോ അവസാനിക്കുന്നതോടെ പൂട്ടിടും.ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ ഇന്ന് 6നും 7നും ഇടയിലുള്ള മൂന്ന് ഷോ കഴിഞ്ഞാല്‍ ഒരു അറിയിപ്പുണ്ടാവുന്നത് വരെ തിയറ്റര്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായേക്കാവുന്ന മുഴുവന്‍ പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്