27 April 2024 Saturday

പൊന്നാനിയിൽ,അഴിമുഖത്ത് കുളിക്കാനിറങ്ങിയ 16കാരനെ ഒഴുക്കിൽപെട്ട് കാണാതായതായി

ckmnews

പൊന്നാനിയിൽ,അഴിമുഖത്ത് കുളിക്കാനിറങ്ങിയ 16കാരനെ ഒഴുക്കിൽപെട്ട് കാണാതായതായി


പൊന്നാനി:അഴിമുഖത്ത് കുളിക്കാനിറങ്ങിയ 16കാരനെ ഒഴുക്കിൽപെട്ട് കാണാതായതായി.പുതുപൊന്നാനി ബീവിജാറത്തിന് സമീപത്ത് കുളിക്കാനിറങ്ങിയ വെളിയംകോട് ചക്കരമാക്കൽ സ്വദേശിയായ 16കാരനെയാണ് ഒഴുക്കിൽപെട്ട് കാണാതായത്.നാലു കുട്ടികളാണ് കുളിക്കാനിറങ്ങിയത്.ഇവരിലൊരാളാണ് ഒഴുക്കിൽപെട്ടത്.പൊന്നാനി പോലീസ്, തീരദേശ പോലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.