09 May 2024 Thursday

സേനയിൽ കയറാൻ താൽപര്യമുള്ള യുവതീ യുവാക്കൾക്ക് വഴിയൊരുക്കാൻ ചങ്ങരംകുളം പോലീസ് ഒരുങ്ങുന്നു

ckmnews

സേനയിൽ കയറാൻ താൽപര്യമുള്ള യുവതീ യുവാക്കൾക്ക് വഴിയൊരുക്കാൻ ചങ്ങരംകുളം പോലീസ് ഒരുങ്ങുന്നു


ചങ്ങരംകുളം:സേനയിൽ കയറാൻ താൽപര്യമുള്ളവർക്ക് മാർഗ്ഗനിർദേശങ്ങൾ നൽകാൻ ചങ്ങരംകുളം പോലീസ് ഒരുങ്ങുന്നു.ആലംകോട്, ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സ്റ്റേഷൻ പരിധിയിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ വിവിധ സേനാ വിഭാഗങ്ങളിലേക്ക് കയറിപ്പറ്റുന്നതിനുള്ള ആദ്യ പടിയെന്ന നിലയിൽ താൽപര്യമുള്ളവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങളും ആവശ്യമായ സഹായങ്ങളും ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ പറഞ്ഞു.പോലീസ് സ്റ്റേഷനിൽ തന്നെ ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും.ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ പൊന്നാനി താനൂർ തിരൂർ മേഖലയിൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ഇത്തരം പ്രവർത്തനങ്ങൾ ലക്ഷ്യം കണ്ട സാഹചര്യത്തിലാണ് ചങ്ങരംകുളം പോലീസ് ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നൽകാൻ ഒരുങ്ങുന്നത്.അവസരങ്ങളും താൽപര്യവും ഉണ്ടായിട്ടും ജോലിക്ക് കയറാൻ കഴിയാതെ നൂറ് കണക്കിന് യുവാക്കൾ പ്രദേശത്തുണ്ടെന്നും ഇവരെ കൈപിടിച്ച് അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനുള്ള ഒരു ശ്രമം നടത്തുകയാണ് ലക്ഷ്യമെന്നും സിഐ ബഷീർ ചിറക്കൽ പറഞ്ഞു.കേരള പോലീസ്,മിൽട്രി സർവീസ്,മറ്റു സംസ്ഥാന കേന്ദ്ര സേനാ സർവീസിൽ കയറുന്നതിനുള്ള പ്രാഥമിക  ക്ളാസുകളാണ് മേഖലയിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചവരെ ഉൾപ്പെടുത്തി പഠിതാക്കൾക്ക് നൽകാൻ ഉദ്ധേശിക്കുന്നത്.

താൽപര്യമുള്ള 17 നും 25 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾ പോലീസ് സ്റ്റേഷനിൽ വന്ന് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും കൂടുതൽ വിവരങ്ങൾ,രജിസ്റ്റർ ചെയ്യുന്നവരെ പിന്നീട് അറിയിക്കുമെന്നും സിഐ പറഞ്ഞു.