26 April 2024 Friday

ഡിവൈഎഫ്ഐ എസ്എഫ്ഐ മാട്ടം യൂണിറ്റ് സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി സമ്മാനിച്ചു

ckmnews

ഡിവൈഎഫ്ഐ എസ്എഫ്ഐ മാട്ടം യൂണിറ്റ് സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി സമ്മാനിച്ചു


ചങ്ങരംകുളം:സാമ്പത്തിക ബുദ്ധിമുട്ടിനാൽ സ്മാർട്ട്‌ ഫോണോ ടിവിയോ ഇല്ലാതെ ഓണ്‍ലൈന്‍  ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾക്കായി എസ്എഫ്ഐ കേരള സംസ്ഥാനകമ്മിറ്റി നിശ്ചയിച്ച ടിവി ചലഞ്ച് ഏറ്റെടുത്ത്‌ എസ്എഫ്ഐ നന്നംമുക്ക് ലോക്കൽ കമ്മിറ്റി ചലഞ്ചിന്റെ ഭാഗമായി ഡിവൈഎഫ്ഐ മാട്ടം യൂണിറ്റും സംയുക്തമയി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ 2 വിദ്യാർത്ഥികൾ(10, 5 ക്ലാസുകളിൽ പഠിക്കുന്ന)ഉള്ള കുടുംബത്തിന് എടപ്പാൾ ഏരിയ കമ്മിറ്റി അംഗം സഖാവ് ടി.സത്യന്റെ അധ്യക്ഷതയിൽ ടിവി സമ്മാനിച്ചു.ഡിവൈഎഫ്ഐ മേഖല കമ്മറ്റി അംഗം സി പി അജ്മൽ, നിസാർ ബാബു യൂണിറ്റ് സെക്രട്ടറി  മുജീബ് കെ വൈസ് പ്രസിഡന്റ്‌  അജ്മൽ ബ്രാഞ്ച് സെക്രട്ടറി ഹംസ ചിറ്റയിൽ

വാർഡ് അംഗം സുഹറ ചിറ്റയിൽ റെഡ്സ്റ്റാർട്ക്ലബ് ബരവാഹി അനീസ് എന്നിവർ  പങ്ക്ടുത്തു.