09 May 2024 Thursday

വീട് അടച്ചിട്ട് പോവുന്നവർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം:ചങ്ങരംകുളം പോലീസ്

ckmnews

വീട് അടച്ചിട്ട് പോവുന്നവർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം:ചങ്ങരംകുളം പോലീസ്


ചങ്ങരംകുളം:അടുത്തിടെയായി പ്രദേശത്ത് കള്ളൻമാരുടെ ശല്ല്യം കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ജനങ്ങൾക്ക് നിർദേശം നൽകി.വീട് അടച്ചിട്ട് പുറത്ത് പോവുന്നവർ നിർബന്ധമായും സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.വീട്ടുടമയുടെ പേരു വിവരങ്ങളും എവിടെ പോവുന്നു,എന്ന് തിരിച്ച് വരും തുടങ്ങിയ വിവരങ്ങളും രേഖാമൂലം സ്റ്റേഷനിൽ എഴുതി നൽകണം.കവർച്ചക്കാർക്ക് സഹായമാകുന്ന രീതിയിൽ പിക്കാസ്,കൈക്കോട്ട്,വെട്ട്കത്തി,മഴു,തുടങ്ങിയ ആയുധങ്ങൾ ഒന്നും വീടിന്  പുറത്തിടരുത്.മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നും തന്നെ അലക്ഷ്യമായി പുറത്തിടരുതെന്നും സ്വർണ്ണാഭരണങ്ങൾ ധരിച്ച് ഒറ്റക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ നടക്കരുതെന്നും പോലീസ് ഓർമപ്പെടുത്തുന്നുണ്ട്.രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിങ് പോലീസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും രാത്രിയിൽ ജനലുകളും വാതിലുകളും തുടന്നിട്ട് ഉറങ്ങരുതെന്നും രാത്രി കാലങ്ങളിൽ അസ്വാഭിവകായി വല്ലതും ശ്രദ്ധയിൽ പെട്ടാൽ ഉടനെ പോലീസുമായി ബന്ധപ്പെടാനും ജനങ്ങൾ സഹകരിക്കണമെന്നും ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ പറഞ്ഞു