09 May 2024 Thursday

സിപിഐ എം എടപ്പാള്‍ ഏരിയ സമ്മേളനത്തിന് നാളെ തുടക്കം

ckmnews

സിപിഐ എം എടപ്പാള്‍ ഏരിയ സമ്മേളനത്തിന് നാളെ തുടക്കം


ചങ്ങരംകുളം:സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള എടപ്പാള്‍ ഏരിയ സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. ചങ്ങരംകുളം വിഎംസി നഗറില്‍(ഗ്യാലക്‌സി കണ്‍വന്‍ഷന്‍ സെന്റര്‍)ലാണ് സമ്മേളനം നടക്കുന്നത്. പതാക-കൊടിമര ജാഥകള്‍ സമ്മേളന നഗരിയിലെത്തി. പതാക ജാഥ എ പി പുരുഷോത്തമന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റിയംഗം സി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റിയംഗം പി വിജയന്‍ പുരുഷോത്തമൻ്റെ സഹോദരൻ വിജയനിൽ നിന്ന് പതാക ഏറ്റുവാങ്ങി. കൊടിമരജാഥ സുധാനാരായണന്റെ സ്മൃതി മണ്ഡപത്തില്‍ വച്ച് സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി എം മുസ്തഫ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റിയംഗം വി വി കുഞ്ഞുമുഹമ്മദ് കൊടിമരം സ്മൃതി മണ്ഡപത്തിൽ വച്ച് ഏറ്റുവാങ്ങി. തുടര്‍ന്ന് രണ്ടുജാഥകളും അത്‌ലറ്റ്‌സിന്റെ അകമ്പടിയോടെ ചങ്ങരംകുളത്ത് സംഗമിച്ച് സമ്മേളന നഗരിയില്‍ സമാപിച്ചു. ശനിയാഴ്ച രാവിലെ 10ന് സമ്മേളന പ്രതിനിധികളിൽ മുതിർന്ന അംഗം സി രാഘവൻ പതാക ഉയര്‍ത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ഗ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ എംഎൽഎ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയേറ്റംഗം 

ഇ ജയൻ, ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തില്‍ ഏരിയയിലെ 7 ലോക്കല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 135 പ്രതിനിധികള്‍ പങ്കെടുക്കും.