26 April 2024 Friday

ചെറുവായ്ക്കര ശിവക്ഷേത്രത്തിൽ തൃക്കാർത്തിക മഹോൽസവം ആഘോഷിച്ചു

ckmnews

ചെറുവായ്ക്കര ശിവക്ഷേത്രത്തിൽ തൃക്കാർത്തിക മഹോൽസവം ആഘോഷിച്ചു


പൊന്നാനി: ചെറുവായ്ക്കര ശിവക്ഷേത്രത്തിൽ തൃക്കാർത്തിക മഹോൽസവം വിപുലമായി ആഘോഷിച്ചു.ചെറുവായ്ക്കര ദേവസ്വം ട്രസ്റ്റി ബോർഡും ക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായി നേതൃത്വം നൽകിയ പരിപാടിയിൽ കാലത്ത് ഭഗവതിയ്ക്ക് വിശേഷാൽ പൂ മുടൽ,വൈകീട്ട് വിശേഷാൽ ദീപാരാധന ദീപ കാഴ്ച, മൂക്കുതല വിഷ്ണു നാരായണന്റെ തായമ്പക, ഭഗവതിയ്ക്ക് മേളത്തോടു കൂടിയ എഴുന്നെള്ളിപ്പ്, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ കോച്ചത്ത് ഹരിദാസ് ,അംഗങ്ങളായ സുരേഷ് കാരാട്ട്,വസന്തകുമാർ കെ സുരേന്ദ്രൻ പി എന്നിവരും ഉപദേശക സമിതി ഭാരവാഹികളായ ജയരാജൻ കെ, ഷാജി കളരിയ്ക്കൽ, ഉണ്ണിക്കുട്ടൻ, ജയശങ്കർ മാസ്റ്റർ ,സുധാകരൻ എന്നിവർ ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകി.