09 May 2024 Thursday

ഇർശാദ് ഹാദിയ കാമ്പസ് ജീലാനി അനുസ്മരണം നടത്തി

ckmnews

ഇർശാദ് ഹാദിയ കാമ്പസ് ജീലാനി അനുസ്മരണം നടത്തി


ചങ്ങരംകുളം:  പന്താവൂർ ഇർശാദ് കാമ്പസിൽ പ്രവർത്തിക്കുന്ന ഹാദിയ വിമൺസ് കോളേജിൽ ജീലാനി അനുസ്മരണവും പ്രാർത്ഥന മജ്ലിസും സംഘടിപ്പിച്ചു. വി.പി. ജസീല ഹാദിയ അനുസ്മരണ പ്രഭാഷണവും കെ. മുഹ്സിന ഹാദിയ സമാപന പ്രാർത്ഥനയും നടത്തി. കെ.പി ഹന്ന നസ്റിൽ ഹാദിയ, എം. വി. ഫാതിമ ശഫ്ന ഹാദിയ, പി.വി. അൻശിഫ ഹാദിയ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.