09 May 2024 Thursday

ചങ്ങരംകുളത്ത് നിന്ന് കാണാതായ ഉമ്മയെയും മകളെയും പാലക്കാട് നിന്ന് കണ്ടെത്തി

ckmnews

ചങ്ങരംകുളത്ത് നിന്ന് കാണാതായ ഉമ്മയെയും മകളെയും പാലക്കാട് നിന്ന് കണ്ടെത്തി


ചങ്ങരംകുളം:ചങ്ങരംകുളത്ത് നിന്ന് കാണാതായ ഉമ്മയെയും മകളെയും പാലക്കാട് നിന്ന് കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചതായി ബന്ധുക്കൾ.ആലംകോട് കക്കിടിപ്പുറത്ത് താമസിക്കുന്ന ഷാജിത(40), ഷെൽവ ഷെറിൻ(13) എന്നിവരെയാണ് ഇന്ന് ഉച്ചക്ക് 1മണിയോടെ കാണാതായത്. ആലൂരിലെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ട ഷാജിതയും മകളും ഏറെ നേരം കഴിഞ്ഞ് വീട്ടിൽ എത്താതെ വന്നതോടെ ബന്ധുക്കൾ ചങ്ങരംകുളം പോലീസിന് പരാതി നൽകിയിരുന്നു.