09 May 2024 Thursday

പെൺകരുത്തിന്റെ അതിശയമാതൃക:ചെറുപ്രായത്തിൽ ഖുർആൻ പൂർണമായും ഹൃദിസ്തമാക്കിയ സഹോരിമാരെ അനുമോദിച്ചു

ckmnews

പെൺകരുത്തിന്റെ അതിശയമാതൃക:ചെറുപ്രായത്തിൽ ഖുർആൻ പൂർണമായും ഹൃദിസ്തമാക്കിയ സഹോരിമാരെ അനുമോദിച്ചു


ചങ്ങരംകുളം:ചെറുപ്രായത്തിൽ വിശുദ്ധ ഖുർആൻ പൂർണമായും ഹൃദിസ്തമാക്കിയ തൊണ്ടൻചിറക്കൽ അഷ്‌റഫ്‌ ഷക്കീല ദമ്പതികളുടെ മക്കളായ ഹാഫിളത്ത് ഫിൽസക്കും ഹാഫിളത്ത് ഫാത്തിമ ഹന്നക്കും ചിയ്യാനൂർ വാദി ബദ്റിൽ നടന്ന അനുമോദന ചടങ്ങിൽ ലിവാഉൽ ഹുദ കൾച്ചറൽ ഫൌണ്ടേഷന്റെ സ്നേഹോപഹാരം കൈമാറി. ചടങ്ങിൽ സയ്യിദ് മുത്തനൂർ തങ്ങൾ,എസ്ഐകെ തങ്ങൾ മൂതൂർ, ഹാഫിസ് ഹബീബ് അദനി, ശാക്കിർ സുഹ് രി, ശരീഫ് ചുള്ളിയിൽ, നിസാർ കൊയ്യകോട്ടിൽ, റിയാസ് ടിപി, അബ്ബാസ് കേക്ക് വേൾഡ്,റിഹാസ് ടിവി അഷ്‌റഫ്‌ സികെ, സൈനുദ്ധീൻ ഇപി എന്നിവർ പ്രസംഗിച്ചു