26 April 2024 Friday

അയങ്കലത്ത് യുവതിയും പിഞ്ചുകുഞ്ഞും തിക്കൊളുത്തി മരിച്ച സംഭവം: ഭർതൃമാതാവും ഭർതൃസഹോദരി പുത്രിയും അറസ്റ്റിൽ

ckmnews

അയങ്കലത്ത് യുവതിയും പിഞ്ചുകുഞ്ഞും തിക്കൊളുത്തി മരിച്ച  സംഭവം: ഭർതൃമാതാവും ഭർതൃസഹോദരി പുത്രിയും അറസ്റ്റിൽ


തവനൂർ: അയങ്കലം ഉണ്ണിയമ്പലത്തിന് സമീപം താമസിക്കുന്ന വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്ല്യാരുടെ ഭാര്യ ഫാത്തിമ (59) ,വടക്കത്ത് വളപ്പിൽ ബൾക്കീസിൻ്റെ മകൾ ഫാത്തിമ സഹ് ല (18) എന്നിവരെയാണ് കുറ്റിപ്പുറം സി ഐ ശശീന്ദ്രൻ മേല യിൽ അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്നലെയാണ് വടക്കത്ത് വളപ്പിൽ ബസ് ബാസിതിൻ്റെ ഭാര്യ സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ ഷഹ്റ (എട്ട് മാസം) എന്നിവർ തീപ്പൊളളലേറ്റ് മരിച്ചത് :ഈ സംഭവത്തിലാണ് ഭർതൃമാതാവിനെയും ഭർതൃസഹോദരി പുത്രിയെയും കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.ബസ്ബാസിത്ത് ജോലിയാവശ്യാർത്ഥം വിദേശത്താണ്