09 May 2024 Thursday

വിശ്വ മാനവികതയുടെ ഉറവിടമാവുക . പി. സുരേന്ദ്രൻ

ckmnews

വിശ്വ മാനവികതയുടെ ഉറവിടമാവുക . പി. സുരേന്ദ്രൻ


എരമംഗലം:മത വിശ്വാസങ്ങൾക്കപ്പുറം മാനവികത ഉൾകൊള്ളുന്ന വിശ്വപൗരനാവാനാണ്  ശ്രമിക്കേണ്ടതെന്നും സാഹിത്യകാരൻ 

പി .  സുരേന്ദ്രൻ .വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ എസ് എസ് എൽ . സി , പ്ലസ് ടു , പരീക്ഷകളിൽ എ പ്ലസ് ലഭിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡ് നല്കി അനുമോദിക്കുന്ന ചടങ്ങും , വിദ്യാഭ്യാസ സെമിനാറും , ജലഛായ ചിത്ര പ്രദർശനത്തിന്റെയും   ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മാനവിക മൂല്യങ്ങളേക്കാൾ മതവിശ്വാസങ്ങൾക്ക് പ്രാധാന്യം കൊടുത്തതാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി . ഗാന്ധിയൻ ദർശനങ്ങൾക്കും ,നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾക്കും മാത്രമേ  ആധുനിക  ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയുകയുള്ളൂയെന്നും , മാത്യഭാഷയോടെപ്പം തന്നെ എല്ലാ  ഭാഷകളും  ,സംസ്കാരങ്ങളും  ഉൾക്കൊള്ളണമെന്നും ഞാൻ , എന്റേത്  എന്ന നിലയിൽ വളരരുതെന്നും ,വായിച്ചു വളരാനും , വിശാലമായി ചിന്തിക്കുവാനും  സ്വാർത്ഥതയും ,ഫാസിസവും മനസ്സിൽ ഉണ്ടാവരുതെന്നും  അദ്ദേഹം കൂട്ടി ചേർത്തു .പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു 

ജലഛായ ചിത്രകാരൻ പി.സി.ജയന്തൻ  മാസ്റ്ററേയും , റോബോട്ട് നിർമ്മിച്ച് ഉജ്ജ്വല ബാല്യം  പുരസ്കാരം  നേടിയ  മാസ്റ്റർ മുഹമ്മദ് ഫാദിലിനേയും  ഉപഹാരം നല്കി  അനുമോദിച്ചു . ഡോ : കെ..എം . ജയശ്രീ , പൊന്നാനി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ഷോജ ടീച്ചർ , പ്രഭാഷണം നടത്തി .

വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ  മജീദ് പാടിയോടത്ത് ,  സെയ്ത് പുഴക്കര , ഷരീഫ മുഹമ്മദ് , സെക്രട്ടറി കെ. കെ . രാജൻ തുടങ്ങിയവർ സംസാരിച്ചു .