09 May 2024 Thursday

ആലംകോട് പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല തെരുവ് നായ ശല്ല്യവും രൂക്ഷം:പ്രതിഷേധം ശക്തമാവുന്നു

ckmnews

ആലംകോട് പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല തെരുവ് നായ ശല്ല്യവും രൂക്ഷം:പ്രതിഷേധം ശക്തമാവുന്നു 


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിൽ പല സ്ഥലത്തും തെരുവ് വിളക്കുകൾ അണഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തെരുവ് വിളക്കുകൾ നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതി.വൈകുന്നേരം ആറു മണി കഴിഞ്ഞാൽ ഇരുട്ടു പരക്കുന്ന ഗ്രാമങ്ങളിൽ തെരുവ് നായകളുടെ ശല്ല്യവും കൂടി വന്നതോടെ ഗ്രാമവാസികൾ വലിയ ഭീതിയിലാണ്.മഴ കനത്തതോടെ റോഡുകൾ പലതും ശോചനീയമാണ്.പല റോഡുകളും തിരിച്ചറിയാൻ കഴിയാൻ പറ്റാത്ത വിധ പൊന്തക്കാടുകൾ നിറഞ്ഞിരിക്കുകയാണെന്നും വന്യമൃഗങ്ങളും ഇഴജന്തുക്കളും ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന അവസ്ഥയാണെന്നും ജനങ്ങൾക്ക് പരാതികളുണ്ട്.തകർന്ന് കിടക്കുന്ന തെരുവ് വിളക്കുകൾ നന്നാക്കുന്നതിന് തെരുവ്നായകളുടെ ശല്ല്യം കുറക്കുന്നതിനും വേണ്ട നടപടികൾ അധികൃതർ കൈകൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം