09 May 2024 Thursday

മാർസിനൊപ്പം ചരിത്രം കുറിച്ച് കുറുപ്പ്:മൂന്ന് ദിവസം തുടർച്ചയായി 72മണിക്കൂർ മൂന്ന് സ്ക്രീനുകളിലായി 52 ഹൗസ്ഫുൾ ഷോകൾ

ckmnews

മാർസിനൊപ്പം ചരിത്രം കുറിച്ച് കുറുപ്പ്:മൂന്ന് ദിവസം തുടർച്ചയായി 72മണിക്കൂർ മൂന്ന് സ്ക്രീനുകളിലായി 52

ഹൗസ്ഫുൾ  ഷോകൾ


ചങ്ങരംകുളം:മൂന്ന് ദിവസംകൊണ്ട് 100% സീറ്റുകളും നിറഞ്ഞ് 3സ്ക്രീനുകളിലായി 52 ഷോ കളിച്ച് ചരിത്രം തിരുത്തുകയാണ് ചങ്ങരംകുളം മാർസിൽ കുറുപ്പ്.മാസങ്ങളോളമായി അടഞ്ഞ്കിടന്നിരുന്ന തിയ്യറ്ററുകൾ തുറന്നപ്പോൾ ആദ്യമായി എത്തിയ മലയാളം സിനിമയായിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ്.പ്രതികൂല സാഹചര്യത്തിലും പിടികിട്ടാപുള്ളി എന്ന് പോലീസ് പട്ടം ചാർത്തിയ കുറുപ്പ് തീയറ്റർ കയ്യടക്കുകയായിരുന്നു. മികച്ച സാങ്കേതിക വിദ്യയിൽ ഒയുക്കിയ മാർസ് സിനിമാസിന്റെ ശബ്ദ ദൃശ്യമികവ് ഏറെ ശ്രദ്ദേയമാണ്.ഇതുവരെ ഇവിടെ നടന്ന 52 ഷോ കളുടേയും 60% ടിക്കറ്റുകളും റിസർവ്വ് ചെയ്യപ്പെട്ടിരുന്നത് ഫാമിലികൾക്ക് വേണ്ടിയാമിരുന്നു എന്നത് ഈ തിയ്യറ്റർ എത്രമാത്രം പ്രേക്ഷക സൗഹാർദ്ദമാണെന്നതിന്റെ തെളിവാണെന്ന് തിയ്യറ്റർ ഉടമ അജിത്ത് മയനാട്ട് പറഞ്ഞു.മുൻപും പല സിനിമകളുടെ ഷോകളും ഇവടെ റെക്കോർഡുകൾ ഇട്ടിട്ടുണ്ട്.72മണിക്കൂർ ഷൊ എന്ന അപൂർവ്വ നേട്ടത്തിൽ സന്തോഷം പങ്ക്‌ വെച്ച് സിനിമാപ്രവർത്തകരും ആസ്വാദകരും ചേർന്ന് കേക്ക് മുറിച്ച് കുറുപ്പ് ആഘോഷമാക്കി