27 April 2024 Saturday

മലബാർ കലാപം മതേതരത്വ പുനർവായന:നെടുമുടി വേണു വി. എം കുട്ടി അനുസ്മരണം

ckmnews

മലബാർ കലാപം മതേതരത്വ പുനർവായന:നെടുമുടി വേണു വി. എം കുട്ടി അനുസ്മരണം 


ചങ്ങരംകുളം:പുരോഗമന കലാസാഹിത്യ സംഘം എടപ്പാൾ ഏരിയയുടെയും ചങ്ങരംകുളം മേഖലയുടെയും സംയുക്താഭിമുഖ്യത്തിൽ സെമിനാറും അനുസ്മരണവും സംഘടിപ്പിച്ചു. സെമിനാർ എം.എൽ.എ കെ. ടി ജലീൽ ഉദ്ഘാടനം ചെയ്തു. പി.പി വാസുദേവൻ അധ്യക്ഷത വഹിച്ചു. ടി.എം ഋഷികേശൻ സ്വാഗതം പറഞ്ഞു. പ്രൊഫ. അബ്ദുൾ റസാഖ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുഹസ്സിൻ , പി. വിജയൻ, ടി. സത്യൻ,വി.മോഹനകൃഷ്ണൻ, ടി.വി ഹരിയാനന്ദ കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന നെടുമുടി വേണു വി . എം കുട്ടി അനുസ്മരണ പരിപാടി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.വി മുസ്തഫ അധ്യക്ഷത വഹിച്ചു. എം. അജയ്ഘോഷ്, ടി. രാമദാസ്, കോഴിക്കൽ കരീം , എന്നിവർ സംസാരിച്ചു.