09 May 2024 Thursday

ചാലിശ്ശേരിക്കാർക്ക് തീരാനഷ്ടം:വേണുമാഷിന്റെ വിയോഗം നഷ്ടമായത് സുഗന്ധമുള്ള മലയാളകവിതകൾ

ckmnews

ചാലിശ്ശേരിക്കാർക്ക് തീരാനഷ്ടം:വേണുമാഷിന്റെ വിയോഗം നഷ്ടമായത് സുഗന്ധമുള്ള

മലയാളകവിതകൾ


ചങ്ങരംകുളം:ചാലിശ്ശേരി പട്ടിശ്ശേരി കക്കുന്നത് പരിയപ്പുറത്ത് വേണുമാഷിന്റെ വേർപ്പാട് ചാലിശ്ശേരി ഗ്രാമത്തെ   ദു:ഖത്തിലാഴ്ത്തി.പട്ടിശ്ശേരി കൃഷ്ണ നമ്പൂതിരി - നാരായണി ദമ്പതിമാരുടെ നാല് മക്കളിൽ മൂന്നാമനായ വേണു  ചാലിശ്ശേരി ഗവ: സ്കൂളിൽ നിന്ന് 1965 ൽ പത്താ തരം പാസായി.മലയാള വിദ്യാൻ പഠനം പൂർത്തിയാക്കിയ ശേഷം തണ്ണീർക്കോട് എസ്.ബി .എസ് യു പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു.


പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകനായ മാഷ് ,നാലാളുകൾ കൂടുന്ന ഏതൊരു  സദസ്സുകളിലും മലയാള കവിതകൾ അവതരിപ്പിച്ചിരുന്ന  ഗ്രാമത്തിലെ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. 


ജോലി കഴിഞ്ഞ മടങ്ങുന്ന  സമയങ്ങളിൽ   വീടുകളിലെത്തി കുട്ടികളുമായുള്ള മാഷുടെ സ്നേഹന്വേഷണം മറക്കാൻ കഴിയാത്തതാണ്.


ആകാശവാണി റേഡിയോ നിലയത്തിലൂടെ  സ്വരമാധുരിയിലൂടെയുള്ള മാഷുടെ കവിതകൾ  ചാലിശ്ശേരി നിവാസികൾക്ക് സന്തോഷം പകർന്നിരുന്നു.


2002 ൽ വിരമിച്ച ശേഷം  രണ്ട് വർഷം സ്വകാര്യ കോളേജിൽ ജോലി ചെയ്തു .


ജൈവകർഷകനായ മാഷ് പൂക്കൃഷിയും തുടങ്ങി. പീന്നീട്  ചാലിശ്ശേരി മെയിൻ റോഡ് പതിനഞ്ച് വർഷത്തിലധികമായി പൂക്കച്ചവടവും നടത്തി.

കോവിഡ് മഹാമാരി വന്നതതോടെ കച്ചവടവും ഒഴിവാക്കി.മാഷുമായി സംസാരം തുടങ്ങിയാൽ  മലയാള ഭാഷയെക്കുറിച്ച്  വാചാലനാകും.


മലയാള കവിതകളോട്  ഏറെ ഇഷ്ടമാണ്. എഴുതിയ കവിതകൾ  മാഷ് ഓർമ്മയിൽ നിന്ന് പാടുക പതിവാണ്. 2019 ൽ  വേണു മാഷുടെ ഒപ്പം പഠിച്ച  പത്താം ക്ലാസ് സഹപാഠികൾ  അഞ്ചരപതിറ്റാണ്ടിനു ശേഷം സ്കൂളിലെ മരച്ചുവട്ടിൽ ഒത്ത് ചേർന്നപ്പോൾ മാഷ് ഉച്ച സ്വരത്തിൽ പാടിയ  കവിതകൾ ആർക്കുംമറക്കാൻ കഴിയാത്തതായിരുന്നു.

   

പേരറിയാത്ത ഒരാളെ പോലും  താൻ എന്ന് വിളിക്കരുതെന്ന് മാഷ്ക്ക് നിർബന്ധമായിരുന്നു.മഴവിൽക്കാവടി ,പൊൻമുട്ടയിടുന്ന താറാവ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


വേണുമാഷിലൂടെ ഗ്രാമത്തിന് ലഭിച്ച  നല്ല ഭാഷയുടെ നറുമണം പഠിപ്പിച്ച കുട്ടികൾക്കും  ഗ്രാമത്തിനും ഓർമ്മയാവുകയാണ്.


ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ  വേണു മാഷുടെ സംസ്ക്കാരം നടത്തി.