09 May 2024 Thursday

അംഗനവാടി ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാക്കണം:ഐഎൻടിയുസി

ckmnews

അംഗനവാടി ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാക്കണം:ഐഎൻടിയുസി


ചങ്ങരംകുളം:അംഗനവാടി ജിവനക്കാരേ സർക്കാർ ജീവനക്കാരായി ഉടൻ പ്രഖ്യാപിക്കണമെന്നും ശമ്പളം വർദ്ധനവ് ഉടൻ നടപ്പിലാക്കണമെന്നും ഇന്ത്യൻ നഷ്ണൽ അംഗനവാടി എംപ്ലോയീസ് ഫെഡറേഷൻ ഐഎൻടിയുസി ആലംകോട് യൂണിറ്റ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ശോഭന ഒതളൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ.സിദ്ധീഖ്‌ പന്താവൂർ ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ജില്ല പ്രസിഡന്റ് കെ എം ബഷീർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. യോഗത്തിൽ  പി ടി അബ്ദുൽ ഖാദർ, പി പി യൂസഫലി, കാരയിൽ അപ്പു, അംബിക കുമാരി, ഇ വി മാമു, ശർമിള വളയംകുളം എന്നിവർ സംസാരിച്ചു.