09 May 2024 Thursday

എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ ഡോ.ഹരിതയെ ജനമൈത്രി പോലീസ് ആദരിച്ചു

ckmnews

എം.ബി.ബി.എസിന്

ഉന്നത വിജയം നേടിയ

ഡോ.ഹരിതയെ ജനമൈത്രി പോലീസ് ആദരിച്ചു


ചങ്ങരംകുളം: ദേശീയ വിദ്യാഭ്യാസ ദിനത്തിൻ്റെ ഭാഗമായി  പാലക്കാട് ഗവ:മെഡിക്കൽ കോളേജിൽ നിന്ന് എം. ബി.ബി എസിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഡോ.ഹരിതയെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു. ഇൻസ്പെക്ടർ കെ.സി വിനുവിന്റെ നേതൃത്വത്തിൽ ചാലിശ്ശേരി ജനമൈത്രി പോലീസ്  വീട്ടിലെത്തിയാണ് ഹരിതയെ ആദരിച്ചത്.സ്റ്റേഷൻ പരിധിയിലെ നാഗലശ്ശേരി തൊഴുക്കാട് മൂശാരിപ്പറമ്പിൽ പീതാംബരൻ - യശോദ ദമ്പതിമാരുടെ മകളാണ് ഡോകടർ ഹരിത.പെരിങ്ങോട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നുഹൈസ്കൂൾ പഠനം , പ്ലസ് വൺ ,പ്ലസ് ടു പഠനം മമ്മിയൂർ  ലിറ്റിൽ ഫ്ലവർ കോൺവെൻ്റാലായിരുന്നു. എം.ബി.ബി എസിന് പാലക്കാട്  ഗവ: മെഡിക്കൽ കോളേജിൽ രണ്ടാം ബാച്ച് വിദ്യാർത്ഥിയാണ്.ഡോ.ഹരിതക്ക് ലഭിച്ച ആദരവ് ഗ്രാമത്തിന് ആഹ്ലാദമായി.എസ് ഐമാരായ ഗോപാലൻ, ഫക്രൂദ്ദീൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ ശ്രീകുമാർ,രതീഷ് വി.ആർഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.