09 May 2024 Thursday

ജസ് റ്റിസ് കെ.ടി തോമസ് റിപ്പോർട്ട് നടപ്പിലാക്കണം:ചാലിശ്ശേരി പള്ളി ഇടവക പൊതുയോഗം.

ckmnews

ജസ് റ്റിസ് കെ.ടി തോമസ് റിപ്പോർട്ട് നടപ്പിലാക്കണം:ചാലിശ്ശേരി പള്ളി ഇടവക പൊതുയോഗം.


ചങ്ങരംകുളം :സഭാതർക്കത്തിൽ ശാശ്വത  പരിഹാരത്തിനായി നിയമ പരിഷ്കരണ കമ്മിഷൻ ചെയർമാൻ ജസ്‌റ്റിസ് കെ.ടി.തോമസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഇടവക പൊതുയോഗം സ്വാഗതം ചെയ്തു.യാക്കോബായ സഭ പൂർവിക വിശ്വാസികൾ  അവരുടെ അദ്ധ്യാനഫലം കൊണ്ട് നൂറ്റാണ്ടുകൾ മുമ്പ് പണിത പള്ളികളിൽ നിന്ന് വിശ്വാസികളെ പുറത്താക്കുന്ന അനീതിക്കെതിരെ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ഹിതപരിശോധന നടത്തി ഭൂരിപക്ഷടിസ്ഥാനത്തിൽ യഥാർത്ഥ അവകാശികൾക്ക് പള്ളികൾ കൈമാറണമെന്ന്  ഇടവക പൊതുയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് 

ആവശ്യപ്പെട്ടു.ഇടവക വികാരി ഫാ.ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി ശലമോൻ സി.യു , സെക്രട്ടറി  താരുകുട്ടി പി.സി ,  സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലിയാസ് , ഭ്രഭാസന കൗൺസിൽ അംഗം രാജൻ സി യു എന്നിവർ സംസാരിച്ചു.