27 April 2024 Saturday

മണ്ണും മണലും കിട്ടാനില്ല:മൺ പാത്ര നിർമ്മാണ തൊഴിലാളികൾ പ്രതിസന്ധിയിൽ

ckmnews

മണ്ണും മണലും കിട്ടാനില്ല:മൺ പാത്ര നിർമ്മാണ തൊഴിലാളികൾ പ്രതിസന്ധിയിൽ


എടപ്പാൾ:കളിമണ്ണും മണലും എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കുംബാര കോളനികൾ. മൺപാത്ര നിർമാണത്തിന് ആവശ്യമായ കളിമണ്ണിന് ക്ഷാമം നേരിട്ടതോടെയാണ് മൺ പാത്ര നിർമ്മാണ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായത്. വലിയ തുക കൊടുത്ത്

 ഇവ എത്തിച്ച് നിർമ്മാണം ആരംഭിച്ചാലോ കൂടിയ തുകയ്ക്ക് മൺപാത്രങ്ങൾ ഏറ്റെടുക്കാൻ ആളുകൾ തയ്യാറാകുന്നുമില്ല.സർക്കാരിൽ നിന്ന് കാര്യമായ ആനുകൂല്യങ്ങൾ ഒന്നും ഇവർക്ക് ലഭ്യമാകുന്നതും ഇല്ല.ആകെ ലഭിക്കുന്നത് കുട്ടികൾക്കുള്ള ലംസം ഗ്രാൻഡ് മാത്രമാണെന്നും തൊഴിലാളികൾ പറയുന്നു.പുതിയ കാലഘട്ടത്തിൽ പലരും മേഖല വിട്ടു മാറിയെങ്കിലും തൊഴിലിനോടുള്ള താൽപര്യവും കുടുംബപശ്ചാത്തലവും സാഹചര്യവും ആണ് ശേഷിക്കുന്നവരെ കൂടി ഈ തൊഴിൽമേഖലയിൽ പിടിച്ചുനിർത്തുന്നത്.ആവശ്യമായ സർക്കാർ സഹായങ്ങൾ ലഭ്യമായാൽ മാത്രമേ തൊഴിൽമേഖലയിൽ പിടിച്ച്  നൽകാനാകുവെന്നും

ഇവർ പറയുന്നു