26 April 2024 Friday

പ്രവാസ ലോകത്ത് ദുരിതം പേറുന്നവര്‍ക്ക് താങ്ങും തണലുമായി താജുക്ക എന്ന ചങ്ങരംകുളം സ്വദേശി

ckmnews


ചങ്ങരംകുളം:പ്രവാസ ലോകത്ത് ദുരിതം പേറുന്നവര്‍ക്ക് താങ്ങും തണലുമായി താജുക്ക എന്ന ചങ്ങരംകുളം സ്വദേശി സമൂഹത്തിന് മാതൃകയാവുകയാണ്.കോവിഡ് പ്രതിസന്ധിയില്‍ പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്കിടയിലാണ് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ താജുദ്ധീന്‍ എന്ന താജുക്ക വിത്യസ്ഥമായ സേവനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാതൃക കാണിക്കുന്നത്.യുഎഇയില്‍ തന്റെ ജോലിത്തിരക്കുകള്‍ക്കിടയിലും വിശക്കുന്നവന്റെ വിശപ്പ് അകറ്റാനും പ്രയാസങ്ങള്‍ തീര്‍ക്കാനും താജുക്ക സമയം കണ്ടെത്തുന്നു.കോവിഡ് പ്രതിസന്ധിയില്‍ രോഗികളെയും ഗര്‍ഭിണികളെയും മറ്റു ജോലിയിയും ഭക്ഷണവും ഇല്ലാതെ ദുരിതം അനുഭവിക്കുന്നവരെയും നാട്ടിലെത്തിക്കുന്നതിന് അവരുടെ ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടിയുള്ള ഓട്ടത്തിലാണ് ഈ മനുഷ്യസ്നേഹി.കോവിഡ് ഭയം മൂലം നാടും വീടും പ്രിയപ്പെട്ടവരും നഷ്ടപ്പെടുമോ എന്നഭയം മൂലം നൂറ് കണക്കിന് ആളുകള്‍ ഹൃദയം പൊട്ടി മരിക്കുന്ന പ്രവാസ ലോകത്ത് ആശ്വാസത്തിന്റെ തിരിനാളമായി നില്‍ക്കുന്ന   ആയിരക്കണക്കിന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ താജുക്ക എന്ന മനുഷ്യസ്നേഹിയും തന്റെ ജീവന്‍ പണയം വച്ച് ജീവന്‍മരണ പോരാട്ടത്തിലാണ്.കെഎംസിസി പ്രവര്‍ത്തകന്‍ കൂടിയായ താജുദ്ധീന്റെ ഇടപെടല്‍ മൂലം നിരവധി പേര്‍ ഇതിനോടകം ജന്മനാട്ടിലേക്ക് തിരിച്ച് കഴിഞ്ഞു.പ്രവാസ ലോകത്ത് മരണം സംഭവിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും ഇതിന് വേണ്ട നിയമ സഹായങ്ങള്‍ ഒരുക്കുന്നതിനും താജുദ്ധീന്‍ സജീവമാണ്