26 April 2024 Friday

ഓട്ടോ- ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ.ടി.യു വില്ലേജ് ഓഫീസ് മാർച്ച് നടത്തി

ckmnews

ഓട്ടോ- ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ.ടി.യു വില്ലേജ് ഓഫീസ് മാർച്ച് നടത്തി


എടപ്പാൾ:പെട്രോൾ-ഡീസൽ വില വർദ്ധനവിന് ആനുപാതികമായി ഓട്ടോ- ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഓട്ടോ- ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ്  യൂണിയൻ സി ഐ.ടി.യു. വില്ലേജ് ഓഫീസ് മാർച്ച് നടത്തി.

സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി എടപ്പാൾ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച്  സി.ഐ ടി യു ഏരിയ സെക്രട്ടറി അഡ്വ: എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു.എം.മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം.എ നവാബ്, എം.മുരളീധരൻ, സി.രാഘവൻ,കെ.വി.കുമാരൻ,പി.ജി.വിനോദ് ,ടി.വേലയുധൻ, എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് എം.രാജീവ്, എം.വി.കാതർ,കെ.മുഫാഷിദ്  സി.കെ.പ്രകാശൻ, ഷൺമുഖൻ എന്നിവർ നേതൃത്വം നൽകി.