09 May 2024 Thursday

വാങ്ക് ' ഉണ്ണി ആറിൻ്റെ കഥാസമാഹാരം ചർച്ച ചെയ്തു

ckmnews



കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വാങ്ക് ചങ്ങരംകുളം സാംസ്കാരിക സമിതിഗ്രന്ഥശാല ചർച്ച ചെയ്തു .സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കഥയിലെ സ്ത്രീയുടെ മതാതീതമായ സ്വാതന്ത്രൃത്തിൻ്റെ വിളംബരമായി വിലയിരുത്തി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു  എഴുപത്തിരണ്ടാമത് പ്രതിവാര പുസ്തക ചർച്ചയിൽ പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.എ വത്സല ടീച്ചർ ചർച്ചയുടെ അവലോകനം സമഗ്രമായി നിർവ്വഹിച്ചു.ചന്ദ്രിക രാമനുണ്ണി കൃഷ്ണൻ നമ്പൂതിരി സി എം ബാലാമണി ടീച്ചർ ചർച്ചയിൽ പങ്കെടുത്തു.കേരള ചീഫ് സെക്രട്ടറി വി പി ജോയി രചിച്ച ഈശാവാസ്യ ഉപനിഷത്ത് എന്ന പുസ്തകം കെ വി ശശിന്ദ്രൻ പരിചയപ്പെടുത്തി.