26 April 2024 Friday

നിളയോര പാതയായ കര്‍മ്മ റോഡിനടിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ മണല്‍ ചാക്ക് ഉപയോഗിച്ച് അടക്കാന്‍ തീരുമാനം

ckmnews

ചങ്ങരംകുളം:നിളയോരപാതയായ പൊന്നാനി കർമറോഡിനടിയിൽ സ്ഥാപിച്ച  ഏതാനും പൈപ്പുകൾ മണൽ ചാക്കുപയോഗിച്ച് അടക്കാൻ തീരുമാനം.നിയസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ നിർദ്ദേശപ്രകാരം പൊന്നാനി തഹസിൽദാർ വിളിച്ചു ചേർത്ത പ്രാദേശിക ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.കർമ്മ റോഡിനടിയിൽ സ്ഥാപിച്ച പൈപ്പിലൂടെ വർഷം കനക്കുമ്പോൾ ജലം കരയിലേക്ക് കയറി പ്രദേശം വെള്ളത്തിലാവുന്നുവെന്ന് അഭിപ്രായത്തെ തുടർന്ന് പൈപ്പുകൾക്ക് ഷട്ടർ സ്ഥാപിക്കാനുള്ള നിർദ്ദേശം പി ഡബ്ലിയു ഡി പരിശോധിച്ചു വരികയാണ്. അടിയന്തിരവും താത്ക്കാലികവുമായ പരിഹാരത്തിനാണ് തഹസിൽദാറുടെ ചേംബറിൽ യോഗം ചേർന്നത്.

പരാതിപ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ബഹുസ്‌പീക്കർ വീഡിയോ കോണ്ഫറന്സിലൂടെ യോഗം ചേർന്നു തീരുമാനമെടുത്തിരുന്നു.  

പുഴയിൽ വെള്ളം കൂടുന്നതിനനുസരിച്ചു പൈപ്പുകൾ താൽക്കാലികമായി മണൽ ചാക്കുകൾ ഉപയോഗിച്ച് അടക്കാനും വെള്ളം താഴുമ്പോൾ അവ എടുത്തുമാറ്റി പുഴയിലേക്കുള്ള ഒഴുക്ക് സുഗമമാക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. പുഴയിലെ മണൽതിട്ടകൾ നിരത്തിയും മാടുകൾ നീക്കം ചെയ്തും അഴിമുഖത്തിലെ ഒഴുക്ക് വർധിപ്പിച്ചും ഉള്ള സ്ഥിര സംവിധാനത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.    യോഗത്തിൽ നഗരസഭാ ചെയർമാൻ  സി പി മുഹമ്മദ്‌ കുഞ്ഞി, തഹസിൽദാർ,വിജയൻ, കർമറോഡ് കടന്നുപോകുന്ന പ്രദേശത്തെ  കൗൺസിലർമാർ. 

സ്‌പീക്കറുടെ പ്രതിനിധി ടി  ജമാലുദ്ധീൻ.പി ഡബ്ലിയു ഡി അസി.എഞ്ചിനീയർ ബബിത എന്നിവർ പങ്കെടുത്തു