27 April 2024 Saturday

പൊന്നാനി താലൂക്കിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ കോഡിനേഷൻ കമ്മിറ്റി യോഗം നടന്നു

ckmnews

പൊന്നാനി താലൂക്കിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ കോഡിനേഷൻ കമ്മിറ്റി യോഗം നടന്നു

 

പൊന്നാനി:കുറ്റിപ്പുറം,എടപ്പാൾ, പൊന്നാനി, വന്നേരിനാട്, ചങ്ങരംകുളം പ്രസ് ക്ലബ്ബുകളുടെയും മാധ്യമ രംഗത്ത് പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെയും കൂട്ടായ്മയായ മീഡിയ കോഡിനേഷൻ കമ്മിറ്റി എം.സി.സിയുടെ യോഗം എടപ്പാൾ വ്യാപാരഭവനിൽ വെച്ച് നടത്തി. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായിട്ടാണ് എം.സി.സി രൂപീകരിച്ചത് . മാത്യഭൂമി കുറ്റിപ്പുറം ലേഖകൻ സുരേഷ് ഇ നായരുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.കെ.വി. നദീർ, ഉണ്ണി ശുകപുരം , സെൻസിലാൽ, പ്രസന്നൻ കല്ലുർമ്മ , ശ്രീജിത്ത് എരുവപ്ര, പ്രശാന്ത് മാസ്റ്റർ, ഫാറൂഖ് വെളിയംങ്കോട്, ബഷീർ അണ്ണക്കം പാട്, ജി.ഗിരീഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.