09 May 2024 Thursday

ഹോപ്പ് കൊള്ളന്നൂർ സോഷ്യൽ & ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങളുടെ വിതരണവും, ആദരിക്കൽ ചടങ്ങും, സെമിനാറും സംഘടിപ്പിച്ചു.

ckmnews

ഹോപ്പ് കൊള്ളന്നൂർ സോഷ്യൽ & ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങളുടെ വിതരണവും, ആദരിക്കൽ ചടങ്ങും, സെമിനാറും സംഘടിപ്പിച്ചു.


കുമരനെല്ലൂർ:ഹോപ്പ് കൊള്ളന്നൂർ സോഷ്യൽ & ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങളുടെ വിതരണവും, ആദരിക്കൽ ചടങ്ങും, സെമിനാറും സംഘടിപ്പിച്ചു.ഞായറാഴ്ച വൈകിട്ട് കൊള്ളന്നൂരിൽ നടന്ന പരിപാടിയിൽ ചടങ്ങിൻ്റെയും,പുസ്തകവിതരണത്തിൻ്റെയും ഉത്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫൂദ്ധിൻ കളത്തിൽ നിർവ്വഹിച്ചു.ഹോപ്പ് കൊള്ളന്നൂർ മുഖ്യ രക്ഷാധികാരി എം.കുഞ്ഞഹമ്മദ്  കാരുണ്യ പ്രവർത്തകനായ അഷ്റഫ് വർഷ യെ പൊന്നാട അണിയിച്ച് ആദരിച്ചു. പടിഞ്ഞാറങ്ങാടി അൻസാർ സ്കൂൾ പ്രിൻസിപ്പാൾ കുട്ടികൾക്കായുള്ള ബോധവൽക്കരണ സെമിനാർ നടത്തി.കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആമിന കുട്ടി, മൊമൻ്റോ കൈമാറി.ട്രസ്റ്റ് പ്രസിഡണ്ട് ഹമീദ് മഞ്ചാടി, അധ്യക്ഷനായി.യൂനസ് ഏഷ്യൻ ഗോൾഡ്, വിപിൻ നീലയാട്ടിൽ,സി.വി.മണികണ്ഠൻ, ടി.ടി.രവിന്ദ്രൻ, കെ.വി.ഷാഫിർ, .കെ.ഷമീർ, വി.വി.അഫ്നാസ്,കെ.മനീഷ്, പി.പി.പ്രജിത്ത്,പി.പി.ഷംസുദ്ധീൻപത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

സെക്രട്ടറി സുധിഷ് പരപ്പുര വളപ്പിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ  ട്രഷറർ നൗഷാദ് .കെ നന്ദി രേഖപ്പെടുത്തി.