27 April 2024 Saturday

ചരിത്രത്തിലെ വെട്ടിമാറ്റൽ പ്രതിരോധിക്കണം -ഡോ: പി ശിവദാസൻ

ckmnews

ചരിത്രത്തിലെ വെട്ടിമാറ്റൽ പ്രതിരോധിക്കണം -ഡോ: പി ശിവദാസൻ


എടപ്പാൾ: രാജ്യത്തിനു വേണ്ടി അവസാനശ്വാസം വരെ പോരാടിയവരെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം അനുവദിക്കില്ല.മലബാർ സമരം മത രാഷ്ട്രം നിർമിക്കാനായിരുന്നില്ല. രാജ്യത്തെ തിരിച്ചു പിടക്കാനുള്ള പോരാട്ടമായിരുന്നു.. 1921 ൻ്റെ ഈ ചരിത്രത്തെ വെട്ടിമുറിക്കുന്നതിനെതിരെയുള്ള സമരം കൂടിയാണ് ഹിസ്റ്റോറിക്കൽ ഡയലോഗ് എന്നും എസ് വൈ എസ് സംഘടിപ്പിക്കുന്ന ഇത്തരം മുന്നേറ്റങ്ങൾ ചരിത്ര താളുകൾ രേഖപ്പെടുത്തുമെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചിരിത്ര വിഭാഗം പ്രഫസർ ഡോ: പി ശിവദാസൻ അഭിപ്രായപ്പെട്ടു. 1921 സ്വാതന്ത്ര്യ സമരത്തിൻ്റെ സ്മൃതി കാലങ്ങൾ എന്ന തലവാചകത്തിൽ മലപ്പുറം വെസ്റ്റ് ജില്ല എടപ്പാളിൽ സംഘടിപ്പിച്ച ഹിസ്റ്റോറിക്കൽ ഡയലോഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എം മുഹമ്മദ്‌ സ്വാദിഖ് വെളിമുക്ക്, മുഹമ്മദലി കിനാലൂർ, എ എ റഹീം കറുവാത്തുകുന്ന്, ഉമർ സഖാഫി കക്കിടിപ്പുറം പ്രസംഗിച്ചു.

സയ്യിദ് സീതിക്കോയ തങ്ങൾ, അൽ ബുഖാരി, സയ്യിദ് എസ് ഐ കെ തങ്ങൾ മുതൂർ, അബ്ദുറസാഖ് ഫൈസി മാണൂർ, ഉസ്മാൻ ചെറുശ്ശോല, വാരിയത്ത് മുഹമ്മദലി, ഇബ്രാഹീം കരീം ബാഖവി, എം കെ ഹസൻ നെല്ലിശേരി , അബ്ദുൽ ജലീൽ അഹ്സനി, മുഹമ്മദ് നജീബ് അഹ്സനി , മുജീബ് സഖാഫി സംബന്ധിച്ചു.