09 May 2024 Thursday

മലബാർ സമരാനുസ്മരണ സമിതിയുടെ സമരാനുസ്മരണ യാത്രക്ക് നവംബർ 6ന് ചങ്ങരംകുളത്ത് സ്വീകരണം നൽകും

ckmnews

മലബാർ സമരാനുസ്മരണ സമിതിയുടെ സമരാനുസ്മരണ യാത്രക്ക്  നവംബർ 6ന് ചങ്ങരംകുളത്ത് സ്വീകരണം നൽകും


ചങ്ങരംകുളം:മലബാർ സമരാനുസ്മരണ സമിതിയുടെ സമരാനുസ്മരണ യാത്രക്ക്  നവംബർ 6ന് ചങ്ങരംകുളത്ത് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നവംബർ 1ന് കാസർകോഡ് നിന്ന് ആരംഭിച്ച സമരാനുസ്മരണ യാത്ര നവംബർ 25ന് തിരുവനന്തപുരത്ത് സമാപിക്കും.ജില്ലയിൽ വളാഞ്ചേരിയിൽ സമാപിക്കുന്ന പരിപാടിക്കാണ് നവംബർ 6ന് വൈകിയിട്ട് 4 മണിക്ക് ചങ്ങരംകുളത്ത് സ്വീകരണം ഒരുക്കുന്നത്.മലബാർ സമര സമിതി സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.ഷെഫീക്ക് മുത്തൂര്,ഹമീദ് എടപ്പാൾ,മുസ്തഫ കെപി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.