09 May 2024 Thursday

തെരുവ് നായകൾ ഓടിച്ച കുരങ്ങൻ മരത്തിൽ കയറി മരത്തിന് ചുറ്റും മണിക്കൂറുകളോളം കാവലിരുന്ന് നായകൾ:സംഭവം ചങ്ങരംകുളം ടൗണിൽ

ckmnews

തെരുവ് നായകൾ ഓടിച്ച കുരങ്ങൻ മരത്തിൽ കയറി  മരത്തിന് ചുറ്റും മണിക്കൂറുകളോളം കാവലിരുന്ന് നായകൾ:സംഭവം ചങ്ങരംകുളം ടൗണിൽ 


ചങ്ങരംകുളം:ടൗണിൽ വന്ന് പെട്ട കാട്ടുകുരങ്ങിന് ചുറ്റും തെരുവ് നായകൾ വട്ടം കൂടിയപ്പോൾ കണ്ടത് കൗതുകം നിറഞ്ഞ കാഴ്ച

ചങ്ങരംകുളം ടൗണിലെ കെട്ടിടത്തിന് പുറകിൽ വന്ന് പെട്ട കുരങ്ങനാണ് തെരുവ് നായകൾ പുറകെ കൂടിയതോടെയാണ് സമീപത്തെ ചെറിയ മരത്തിന് മുകളിൽ കയറിയത്.എന്നാൽ മരത്തിന് ചുറ്റും തെരുവ് നായകൾ കാവലിരുന്നതോടെ കുരങ്ങനും വല്ലാത്ത അവസ്ഥയിലായി.സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ കൗതുകം നിറഞ്ഞ അവസ്ഥ കാണാൻ ആളുകളും കൂടി വന്നു.ഏറെ നേരം കഴിഞ്ഞതോടെ കുരങ്ങനെ ഉപദ്രവിക്കാനായി കാക്കകളും വട്ടം കൂടിയതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു.മണിക്കൂറുകളോളം കാവൽ നിന്ന തെരുവ് നായകളെ നാട്ടുകാർ തന്നെ ഓടിച്ച് വിട്ടു.കെണിയിൽ കുടുങ്ങിയ അവസ്ഥയിലായ കുരങ്ങൻ ജീവൻ കിട്ടയതോടെ മരത്തിൽ നിന്ന് ചാടിയിറങ്ങി മറ്റൊരു കെട്ടിടത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു..