09 May 2024 Thursday

വഴിയാത്രക്കാർക്ക് ദാഹജലമൊരുക്കി കക്കിടിക്കൽ വനിതാലീഗ്

ckmnews

വഴിയാത്രക്കാർക്ക് ദാഹജലമൊരുക്കി കക്കിടിക്കൽ വനിതാലീഗ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ രണ്ടാം വാർഡ് കക്കിടിക്കൽ യുണിറ്റ് വനിതാ ലീഗ് കമ്മിറ്റി കെ.വി അലി സാഹിബിന്റെ സഹകരണത്തോടെ വഴി യാത്രക്കാർക്ക് വേണ്ടി ഒരുക്കിയ കുടിവെള്ള പദ്ധതി ആലംകോട് പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്രറി നൂർജഹാൻ ഹമീദ് ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് മെമ്പർ സി.കെ.അഷ്റഫ്, പത്താം വാർഡ് മെമ്പർ മൈമൂന ഫാറൂഖ് . മുസ്ലീം ലീഗ് ശാഖ വർക്കിംഗ് സെക്രട്ടറി ഉമ്മർ തലാപ്പിൽ ഷാഹുൽ ഹമീദ് മാസ്റ്റർ, സാബിത്ത് ടി മുഹമ്മദ് കുട്ടി ടി, ഫാത്തിമ കെ.വി , റംല. കെ.വി എന്നിവർ സംബദ്ധിച്ചു.