09 May 2024 Thursday

കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ഹോട്ടലിലേക്ക് മാർച്ച് നടത്തി

ckmnews

കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ഹോട്ടലിലേക്ക് മാർച്ച് നടത്തി


എരമംഗലം:പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിലേക്ക് മാർച്ച് സംഘടിപ്പിച്ചു.പൂട്ടി കിടന്ന ഹോട്ടലിന് മുമ്പിൽ പ്രതിഷേധ സൂചകമായി റീത്ത് സമർപ്പിക്കുകയും ചെയ്തു.രണ്ട് മാസം മുമ്പ് സ്ഥലം എംഎൽഎ യുടേയും ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തിൽ കൊട്ടിഘോഷിച്ച് ഉൽഘാടനം ചെയ്ത ഹോട്ടലാണ് ദിവസങ്ങൾക്കുള്ളിൽ നിർത്തലാക്കിയത്.ഏറ്റെടുത്ത കുടുംബശ്രീ

യൂണിറ്റും പഞ്ചായത്ത് ഭരണ സമിതിയും തമ്മിലുള്ള വടം വലിയാണ് ഹോട്ടൽ അടച്ചുപൂട്ടാൻ ഉണ്ടായ കാരണമെന്നും. ഹോട്ടലിൽ കഷ്ടപ്പെട്ട് പണിയെടുത്ത സ്ത്രി തൊഴിലാളികൾക്ക് മതിയായ വേതനം പോലും നൽകാതെയാണ് ഇവരെ പിരിച്ചു വിട്ടിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. കുടുംബശ്രീ മിഷനിൽ നിന്നും സപ്ലക്കോയിൽ നിന്നും ലഭിക്കുന സബ്സിഡി തുകയും മറ്റും അടിചെടുക്കാൻ മാത്രം താൽകാലികമായ് തട്ടി കൂടിയ സംവിധാനമായിരുന്നു ജനകീയ ഹോട്ടൽ എന്നും ഇതിന് പിന്നിലുള്ള 

അഴിമതിയും തൊഴിൽ പീഢനങ്ങളും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പ്രതിഷേധ സമരത്തിൽ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടു. കോവിഡ് പ്രതിസന്ധിയിൽ ഗ്രാമ പഞ്ചായത്ത് നിവാസികൾ നട്ടം തിരിയുന്ന സമയത്ത് സമൂഹ അടുകള പോലും തുടങ്ങാൻ പോലും ഭരണ സമിതി തയ്യാറായിരുന്നില്ല. വളരെ വൈകി ആരംഭിച്ച സാമൂഹ്യ കിച്ചൺ വിരലിൽ എണ്ണാവുന്ന ദിനങ്ങൾ നടത്തി അവസാനിപ്പിച്ച ശേഷമാണ് 20 രൂപക്ക് ഊൺ എന്ന പേരിൽ ഹോട്ടൽ തുടങ്ങിയത്.അടച്ചുപൂട്ടിയ ഹോട്ടൽ ഉടൻ തുറന്ന് പ്രവർത്തികണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. സമരം ബ്ലോക്ക് മെമ്പർ

പി. റംഷാദ് ഉൽഘാടനം ചെയ്തു.