09 May 2024 Thursday

സ്പന്ദമാപിനികളെ നന്ദി സി രാധാകൃഷ്ണൻ്റെ നോവൽ ചർച്ച

ckmnews

സ്പന്ദമാപിനികളെ നന്ദി സി രാധാകൃഷ്ണൻ്റെ നോവൽ ചർച്ച


ചങ്ങരംകുളം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സ്പന്ദമാപിനികളെ നന്ദി സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയിലെ നൈതികതയേയും മാനവികതയേയും ആധാരമാക്കി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ എഴുപത്തൊന്നാമത് പുസ്തക ചർച്ചയിൽ പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി എവത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. മനോഹരൻ പി എസ് ചന്ദ്രിക രാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൃഷ്ണൻ നമ്പൂതിരി സി എം ബാലാമണി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.മലയാളത്തിലെ ആദ്യകാല ഹാസ്യ നോവൽ പറങ്ങോടീപരിണയം കെവി ശശീന്ദ്രൻ പരിചയപ്പെടുത്തി.