09 May 2024 Thursday

മാതൃകയായി അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കേശദാനം

ckmnews

മാതൃകയായി അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കേശദാനം


ചങ്ങരംകുളം:കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട ക്യാൻസർ രോഗികൾക്കു വിഗ്ഗ് നിർമ്മിക്കാനായി അഞ്ചാം ക്ലാസ് വിദ്യാർഥി അദ്നാൻ  നൗഫൽ നടത്തിയ

കേശദാനം മാതൃകയായി.കോവിഡ് കാല അവധി ദിവസങ്ങളിലാണ് ദാനം ചെയ്യുന്നതിനായി തലമുടി പരിപാലിച്ചു നിർത്തിയത്.എറവറാംകുന്ന് സ്വദേശിയായ 11 വയസുകാരന്റെ ഈ സൽപ്രവർത്തി പുതുതലമുറക്ക് പ്രചോദനമാണ്. ബി. ഡി. കെ പൊന്നാനി കമ്മിറ്റി തല മുടി ഏറ്റുവാങ്ങി